Navodaya New Zealand

Bringing Progressive and Secular people together

Vismaya Saanthwanam (The Magic of Benevolence)

Let us join hands to take care of this specially abled kids …

Vismaya Santhwanam 2021
We are proud to organize a mega stage show event streamed live by differently abled children at the Different Art Center, Thiruvananthapuram on Saturday, October 23rd, 2021 at 7 pm on Navodaya’s Facebook page.

Expecting your kind help and cooperation for this awesome show.

The Magic Planet

Under the leadership of Gopinath Muthukad, this place has grown to contain a variety of specialties, one of which is a special centre under the name of Different Art Centre (DAC) for training differently abled children in various streams. 

The children at DAC used to get an opportunity to perform variety of art in front of public.  The applause and appreciation what they used to receive from people greatly contributed to their intellectual and emotional growth. However, the COVID pandemic has resulted in a drop in visitors and live performance. Consequently, the shows have been conducted at the venue in Trivandrum and telecast via online platforms for audiences across the globe. This special magic show series named as Vismaya Saanthwanam is led by Gopinath Muthukad and a group of children from Different Art Centre.

 

This event is free… please register

ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനായി ഗോപിനാഥ് മുതുകാടും ന്യൂസിലാൻഡ് നവോദയയും കൈകോർക്കുന്നു;

ജാലവിദ്യകളും കലാപരിപാടികളുമായി ‘വിസ്മയ സ്വാന്തനം’ ഒക്ടോബർ 23ന്

വെല്ലിങ്ടൺ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനത്തിലൂടെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് സുമനസുകളുടെ സഹായം തേടി പ്രശസ്ത മാജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ യൂണിവേഴ്സൽ മാജിക് സെന്‍ററും ചിൽഡ്രൻ ഓഫ് ഡിഫറന്‍റ് ആർട്ട് സെന്‍ററും. ഇതിനായി ന്യൂസിലാൻഡ് നവോദയയുടെ സഹകരണത്തോടെ ഒക്ടോബർ സംഘടിപ്പിക്കുന്ന ‘വിസ്മയ സ്വാന്തനം’ പരിപാടിയിൽ മുതുകാടിന്‍റെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും ജാലവിദ്യകളും കലാപരിപാടികളും ഉണ്ടാകും. ഒക്ടോബർ 23 ശനിയാഴ്ച വൈകിട്ട് ന്യൂസിലാൻഡ് സമയം വൈകിട്ട് 7.30ന്(ഇന്ത്യൻ സമയം 12.30ന്) ഓൺലൈനായിട്ടാണ് വിസ്മയ സ്വാന്തനം പരിപാടി സംഘടിപ്പിക്കുന്നത്.

ഒരു ചാരിറ്റബിൾ സ്ഥാപനമായ മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് പുനരധിവാസത്തിന് അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കു വേണ്ടിയാണ് വിസ്മയ സ്വാന്തനം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഡിഫറന്‍റ് ആർട്ട് സെന്‍ററിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പരിശീലനം നേടുന്ന കുട്ടികളുടെ പുനരധിവാസത്തിന് കൈത്താങ്ങാകുക എന്നതാണ് ലക്ഷ്യം. അവരിൽ പരമാവധി കുട്ടികൾക്ക് പെർഫോമേഴ്സായിട്ട് തൊഴിൽ നൽകുന്നതിനായിട്ടാണ് യൂണിവേഴ്സൽ മാജിക് സെന്‍റർ എന്ന വലിയൊരു പദ്ധതിയാണ് ഇതിനായി ആവിഷ്ക്കരിച്ചിരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സർക്കാർ അനുവദിച്ചു നൽകിയ ഭൂമിയിലാണ് യൂണിവേഴ്സൽ മാജിക് സെന്‍റർ എന്ന സ്വപ്ന പദ്ധതി, എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട്. ഈ പദ്ധതി എത്രയും വേഗം പൂർത്തിയാക്കേണ്ടത് ഭിന്നശേഷിയുള്ള ഒരുപാട് കുട്ടികളുടെയും അവരുടെ കണ്ണീരൊഴുക്കുന്ന അമ്മമാരുടെയും സ്വപ്നമാണ്. അത്രത്തോളം പിന്നാക്കം നിൽക്കുന്ന കുട്ടികളെയാണ് ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നതെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

ന്യൂസിലാൻഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ നവോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ന്യൂസിലാൻഡ് നവോദയ ഭാരവാഹികൾ പറഞ്ഞു. ഒരു മലയാളി സംഘടന ന്യൂസിലാൻഡിൽ മൊത്തമായി സംഘടിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. യൂണിവേഴ്സൽ മാജിക് സെന്‍ററും ചിൽഡ്രൻ ഓഫ് ഡിഫറന്‍റ് ആർട്ട് സെന്‍ററിന്‍റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള കുട്ടികളെ മാനസികമായി ശാരീരികമായും പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള വലിയൊരു പദ്ധതിക്ക് കൈത്താങ്ങാകാനാണ് വിസ്മയ സ്വാന്തനം പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനോടകം ഗൾഫ് രാജ്യങ്ങളിലും സിംഗപ്പുരിലുമൊക്കെ സംഘടിപ്പിച്ച വിസ്മയ സ്വാന്തനം പരിപാടിക്ക് വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഇത് ന്യൂസിലാൻഡിലും തുടരാനാണ് തങ്ങളുടെ ശ്രമമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു.

ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തി, അവരെ പരിപോഷിപ്പിച്ച് ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന വളരെ വലിയ ലക്ഷ്യമാണ് ഡിഫറന്‍റ് ആർട്ട് സെന്‍റർ മുന്നോട്ടുവെക്കുന്നതെന്ന് സാമൂഹിക സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും പദ്ധതിയുടെ ആവിഷ്ക്കരിച്ചവരിൽ പ്രധാനിയുമായ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് നവോദയ ന്യൂസിലാൻഡിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിസ്മയ സ്വാന്തനം പരിപാടി. കേവലം ഒരു കലാപരിപാടിയായി ഇതിനെ കാണേണ്ടതില്ല. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്നും ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. എല്ലാവരും ഈ പരിപാടിയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

2
0
Would love your thoughts, please comment.x
()
x
Scroll to Top